登入選單
返回Google圖書搜尋
ദൈവത്തിൻ്റെ വികൃതികൾ
其他書名
കമ്മ്യൂണിസ്റ്റ് ഈറ്റില്ലത്തിൽ നിന്നു ക്യാപ്പിറ്റലിസത്തിൻ്റെ കല്ലറയിലേക്ക്
出版EPM Mavericks LLC, 2022-02-15
主題Business & Economics / International / Economics & TradeBusiness & Economics / Finance / Financial EngineeringBusiness & Economics / Economics / Macroeconomics
ISBN19566872979781956687293
URLhttp://books.google.com.hk/books?id=I65cEAAAQBAJ&hl=&source=gbs_api
EBookSAMPLE
註釋

അമേരിക്കയ്ക്ക് ഇത് ഇടവേളയാണ്!


ഓ ഹോ ഹോ ഹോ! നമ്മളിപ്പോള്‍ പുതിയ ലോകക്രമത്തിന്‍റെ നടുവിലാണ്!


സാമ്രാജ്യങ്ങള്‍ ഉയരും, തളരും, വീഴും. റോമന്‍, ഓട്ടോമാന്‍, ബ്രിട്ടീഷ് എന്നിങ്ങനെ ചരിത്രം ഈ ക്രമത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ സാമ്രാജ്യങ്ങളെല്ലാം തലകീഴായി മറിച്ചിടപ്പെട്ടു, നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അടുത്തത് അമേരിക്കയായിരിക്കും!


ഇന്നത്തെ മിക്ക എന്‍റര്‍പ്രൈസുകളും ഒരു പറ്റം ഫൈനാന്‍ഷ്യല്‍ എന്‍ജിനീയറിംഗ് തവളകളാണ്, അവയാകട്ടെ സദാ കടത്തില്‍ മുങ്ങി ചൂടേറിയ പാമ്പെണ്ണയില്‍ നീന്തിത്തുടിക്കാന്‍ വെമ്പുന്നവയും. നിര്‍ഭാഗ്യവശാല്‍, അവയില്‍ പലതും ഐപി (ബൗദ്ധികസ്വത്ത്) കഴുകന്മാരുടെ പിടിയിലകപ്പെട്ട് ചാകും.


നമ്മള്‍ പാശ്ചാത്യര്‍ നമ്മുടെ തുറുപ്പുചീട്ടുകള്‍ ശരിയായി ഇറക്കി കളിച്ചില്ലെങ്കില്‍, ചൈനയുടെ മധ്യകാല സാമ്രാജ്യം നമ്മെ വിഴുങ്ങിക്കളയും; 2008ലെ സാമ്പത്തിക സുനാമിക്കു ശേഷം സാമ്പത്തികമായും ഡിജിറ്റല്‍ രീതിയിലും അവരുടെ പിടിയിലകപ്പെട്ട അമേരിക്കയിലേക്കും അതുപോലെ മറ്റു നൂറോളം രാജ്യങ്ങളിലേക്കും ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവില്‍ നിന്നും (BRI) ഡിജിറ്റല്‍ സില്‍ക്ക് റോഡിലൂടെ (DSR) കരംപിരിവുകാരെ അയക്കാന്‍ തുടങ്ങും.


"മേക്ക് എന്‍റര്‍പ്രൈസസ് ഗ്രേറ്റ് എഗെയിന്‍" വരാന്‍ സാധ്യതയുള്ള ഫോര്‍ത്ത് റീക്കില്‍ നന്നും നമ്മെ രക്ഷിച്ച് മികച്ച രീതിയില്‍ പുനര്‍നിര്‍മ്മിക്കാനായി ക്യാപ്പിറ്റലിസത്തിന്‍റെ അടിത്തറ ചികഞ്ഞ് അതിന്‍റെ ആദർശങ്ങളും, വിജയങ്ങളും, റൂസ്‍വെല്‍റ്റ് കാലഘട്ടവുമെല്ലാം കണ്ടെത്തുന്നു.


അതെ! അമേരിക്കയ്ക്ക് ഇത് ഇടവേളയാണ്!